Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Week

America

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ​മാ​യ ജ​റൂ​സ​ലേം പ്ര​വേ​ശ​നം, പെ​സ​ഹാ, പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്പ് എ​ന്നി​വ അ​നു​സ്‌​മ​രി​ച്ച വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

ഓ​ശാ​ന ഞാ​യ​റാ​ഴ്ച 10ന് ​ന​ട​ന്ന കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​നും പ്ര​ദ​ക്ഷി​ണ​ത്തി​നും വി. ​കു​ർ​ബാ​ന​യ്ക്കും വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി.

ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഓ​ശാ​ന സ​ന്ദേ​ശം ന​ൽ​കി. ഈ ​വ​ർ​ഷം യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​ദ്യ​മാ​യി വൈ​കു​ന്നേ​രം നാലിന് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തി​യ ഓ​ശാ​ന ക​ർ​മ​ങ്ങ​ളി​ൽ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പെ​സ​ഹാ വ്യ​ഴാ​ഴ്ച വെ​കു​ന്നേ​രം 6.30ന് ​ന​ട​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ലും വി.​ കു​ർ​ബാ​ന​യ്ക്കും കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

District News

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍

കോ​ട്ടാ​ങ്ങ​ല്‍: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ വി​ശു​ദ്ധ കു​മ്പ​സാ​രം.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും തി​രു​ക്കു​ര്‍​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും. തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ പൊ​തു​ആ​രാ​ധ​ന ഉ​ണ്ടാ​കും. രാ​ത്രി 7.30ന് ​ഇ​ട​വ​ക​യി​ലെ ഭ​വ​ന​ങ്ങ​ളി​ല്‍ കു​ടും​ബ​നാ​ഥ​ന്മാ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​ല​പ്ര​ക്കാ​ട് പ​ള്ളി​യി​ല്‍​നി​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​രാ​ധ​ന. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ഞ്ഞി​വി​ത​ര​ണം, ര​ണ്ടു മു​ത​ല്‍ പൊ​തു​ആ​രാ​ധ​ന, മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, വ​ച​ന സ​ന്ദേ​ശം.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പു​തു​തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, കു​ര്‍​ബാ​ന, പ്ര​സം​ഗം എ​ന്നി​വ ന​ട​ക്കും.
ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ 2.30ന് ​ഉ​യി​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് ന​ല്ല​ക്കു​റ്റ് മു​ഖ്യ​കാ​ര്‍​മി​ക​നും ഫാ. ​ജോ​ബി തെ​ക്കേ​ട​ത്ത് സ​ഹ​കാ​ര്‍​മി​ക​നും ആ​യി​രി​ക്കും.

അ​ടൂ​ര്‍ സെ​ന്‍റ് ജോ​ണ്‍ ദി ​ക്രോ​സ് ദേ​വാ​ല​യ​ത്തി​ല്‍

അ​ടൂ​ര്‍: സെ​ന്‍റ് ജോ​ണ്‍ ദി ​ക്രോ​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്ന​രം അ​ഞ്ചി​ന് കു​മ്പ​സാ​രം. പെ​സ​ഹ​വ്യാ​ഴം രാ​ത്രി ഏ​ഴി​ന് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, അ​പ്പം മു​റി​ക്ക​ല്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന.


ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 6.30ന് ​സം​യു​ക്ത കു​രി​ശി​ന്‍റെ​വ​ഴി ക​രു​വാ​റ്റ മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് അ​ടൂ​ര്‍ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. സെ​ന്‍റ് ജോ​ണ്‍ പ​ള്ളി​യി​ല്‍ ഒ​മ്പ​തു മു​ത​ല്‍ ര​ണ്ടു​വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ര​ണ്ടി​ന് പൊ​തു​ആ​രാ​ധ​ന. മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശ് ആ​രാ​ധ​ന, കു​രി​ശ് ചും​ബ​നം, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.
ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് ഈ​സ്റ്റ​ര്‍ ജാ​ഗ​ര​ണം, ശു​ശ്രൂ​ഷ​ക​ള്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഹോ​ളി​ക്രോ​സ് ചാ​പ്പ​ലി​ല്‍ ഈ​സ്റ്റ​ര്‍ കു​ര്‍​ബാ​ന

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധവാരത്തിൽ ഇളവ് അനുവദിക്കണമെന്ന് കെഎൽസിഎ

കൊ​​​ച്ചി: വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലും ക്രൈ​​​സ്ത​​​വ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

ബി​​​എ​​​ൽ​​​ഒ, പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ജോ​​​ലി​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ വ​​​ലി​​​യൊ​​​രു​​​വി​​​ഭാ​​​ഗം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ്. ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യ ദുഃ​​​ഖ​​​വെ​​​ള്ളി​​​യും ഈ​​​സ്റ്റ​​​റും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും പ​​​ങ്കു​​​ചേ​​​രേ​​​ണ്ട ദി​​​ന​​​ങ്ങ​​​ളാ​​​ണ്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളോ മ​​​റ്റു ഫീ​​​ൽ​​​ഡ് വ​​​ർ​​​ക്കു​​​ക​​​ളോ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 25-ാം അ​​​നുഛേ​​​ദം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്.

ദുഃ​​​ഖ​​​വെ​​​ള്ളി, ഈ​​​സ്റ്റ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഡ്യൂ​​​ട്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​രാ​​​ധ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്വൈ​​​സ​​​ർ മോ​​​ൺ. ജോ​​​സ് ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ൽ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​റി​യി​ച്ചു.

നൂ​റി​ൽ പ​രം കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

 

Todays Story

പെ​സ​ഹ അ​പ്പ​വും പാ​ലും ഉ​ണ്ടാ​ക്കു​ന്ന വി​ധം

 പെ​സ​ഹാ അ​പ്പം, കു​രി​ശ​പ്പം, ഇ​ൻ​റി അ​പ്പം എ​ന്നീ വി​വി​ധ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​താ​ണ് പെ​സ​ഹാ ദി​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന അ​പ്പ​വും പാ​ലും. വ​ള​രെ ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യും ത​യാ​റാ​ക്കേ​ണ്ട​താ​ണ് പെ​സ​ഹ അ​പ്പ​വും പാ​ലും.

ക​ലം, ത​വി തു​ട​ങ്ങി​യ പു​തി​യ പാ​ത്ര​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ അ​തി​നാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഏ​റ്റ​വും ശു​ദ്ധ​മാ​യ വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്രാ​ർ​ഥ​നാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​വ ത​യാ​റാ​ക്കു​ന്ന​ത്. നോ​മ്പു​നോ​റ്റും വ്ര​ത​മെ​ടു​ത്തു​മാ​ണ് പ​ല​രും അ​പ്പം ത​യാ​റാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി പ​ല ചേ​രു​വ​ക​ളും ഉ​ൾ​പ്പെ​ടു​ത്തു​മെ​ങ്കി​ലും സാ​ധാ​ര​ണ​യാ​യി ത​യാ​റാ​ക്കു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ പ​റ​യു​ന്ന​ത്.

പെ​സ​ഹ അ​പ്പം

ചേ​രു​വ​ക​ൾ:

  • അ​രി​പ്പൊ​ടി - 2 ക​പ്പ് (വ​റ​ക്കാ​ത്ത​ത്)
  • തേ​ങ്ങാ ചി​ര​വി​യ​ത് - 1 1/4 cup
  • ഉ​ഴു​ന്ന് - ഒ​രു കൈ ​നി​റ​യെ (ചൂ​ടാ​ക്കി ഒ​രു മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ക്കു​ക)
  • ചു​വ​ന്നു​ള്ളി - 5 എ​ണ്ണം
  • വെ​ളു​ത്തു​ള്ളി - 2 ഇ​ത​ൾ
  • ജീ​ര​കം -1/4 tea spoon
  • ഉ​പ്പ് , വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

1. അ​രി​പ്പൊ​ടി ഒ​രു വ​ലി​യ പാ​ത്ര​ത്തി​ൽ ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.
2. കു​തി​ർ​ത്ത ഉ​ഴു​ന്ന് ന​ന്നാ​യി അ​ര​ച്ച ശേ​ഷം അ​രി​പ്പൊ​ടി​യു​മാ​യി ചേ​ർ​ത്തു ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക.
3. ചു​വ​ന്നു​ള്ളി​യും വെ​ളു​ത്തു​ള്ളി​യും അ​ര​ച്ച് അ​രി​പ്പൊ​ടി​യു​മാ​യി ചേ​ർ​ക്കു​ക.

4. ചി​ര​കി​യ തേ​ങ്ങാ​യും ജീ​ര​ക​വും ഒ​രു​മി​ച്ച് ഇ​തു​മാ​യി മി​ക്സ് ചെ​യ്യു​ക.
5. മു​ക​ളി​ൽ പ​റ​ഞ്ഞ എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ച് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക ,ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ്പും ചേ​ർ​ക്കു​ക. സാ​ധാ​ര​ണ​യാ​യി ന​മ്മ​ൾ ഇ​ഢ​ലി​ക്ക് അ​ര​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ല്പം കൂ​ടി കു​റ​ഞ്ഞ മു​റു​ക്കം മ​തി​യാ​കും.
6. ഒ​രു ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം ബാ​റ്റെ​ർ വ​യ്ക്കു​ക (പു​ളി​പ്പി​ക്ക​രു​ത്).

7. ഒ​രു സ്റ്റീ​ൽ പാ​ത്ര​ത്തി​നു​ള്ളി​ൽ (റൗ​ണ്ട് ആ​യ) വാ​ഴ​യി​ല, സി​ൽ​വ​ർ ഫോ​യി​ൽ, സി​ലി​ക്ക​ൺ പേ​പ്പ​ർ, അ​ഥ​വാ ബ​ട്ട​ർ പേ​പ്പ​റോ ഇ​തി​ലൊ​ന്ന് വ​യ്ക്കു​ക. (അ​പ്പം ഒ​ട്ടി​പ്പി​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കും). അ​തി​ലേ​ക്കു മി​ക്സ് ചെ​യ്ത മി​ശ്രി​തം ഒ​ഴി​ക്കു​ക
8. കു​രി​ശോ​ല മു​റി​ച്ചു കു​രി​ശാ​കൃ​തി​യി​ൽ അ​പ്പ​ത്തി​ന്‍റെ മു​ക​ളി​ൽ ന​ടു​ക്ക് വ​യ്ക്കു​ക.

9. ഇ​ഡ്ഡ്ലി കു​ക്ക​റി​ലോ അ​പ്പ​ച്ചെ​മ്പി​ലോ വെ​ള്ളം തി​ള​പ്പി​ച്ച ശേ​ഷം മി​ശ്രി​തം ഉ​ള്ള പാ​ത്രം ത​ട്ടി​ൽ ഇ​റ​ക്കി വ​ച്ച് പ​തി​ന​ഞ്ച് മി​നി​റ്റ് അ​ട​ച്ചു വ​ച്ചു വേ​വി​ക്കു​ക.
10. ബാ​ക്കി​യു​ള്ള മാ​വ് ഉ​പ​യോ​ഗി​ച്ചു കു​രി​ശു വ​യ്ക്കാ​ത്ത സാ​ധാ​ര​ണ അ​പ്പം ഉ​ണ്ടാ​ക്കാം.

പെ​സ​ഹാ പാ​ൽ - ചേ​രു​വ​ക​ൾ

  • തേ​ങ്ങാ പാ​ൽ -3 ക​പ്പ്
  • ശ​ർ​ക്ക​ര -1/4 ക​പ്പ്
  • അ​രി​പ്പൊ​ടി - 1/4 ക​പ്പ് (കു​ത്ത​രി വ​റു​ത്ത് പൊ​ടി​ച്ചു ചേ​ർ​ത്താ​ൽ ന​ന്നാ​യി​രി​ക്കും)
  • ചു​ക്ക് - 1/2 ടീ​സ്പൂ​ൺ
  • ഏ​ല​ക്കാ പൊ​ടി​ച്ച​ത് - 1/2 ടീ​സ്പൂ​ൺ
  • ജീ​ര​കം പൊ​ടി​ച്ച​ത് -1/4 ടീ​സ്പൂ​ൺ
  • എ​ള്ള് -1/4 ടീ​സ്പൂ​ൺ
  • ചെ​റു പ​ഴം

ത​യാ​റാ​ക്കു​ന്ന വി​ധം

1. ശ​ർ​ക്ക​ര ചീ​കി അ​ര​ക​പ്പ് വെ​ള്ള​ത്തി​ൽ ചെ​റി​യ തീ​യി​ൽ തി​ള​പ്പി​ച്ച് അ​രി​ച്ചെ​ടു​ക്കു​ക.
2.തേ​ങ്ങാ​പ്പാ​ൽ പി​ഴി​ഞ്ഞെ​ടു​ത്ത് ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി വ​ക്കു​ക (തേ​ങ്ങാ പാ​ൽ കി​ട്ടു​ന്നി​ല്ല എ​ങ്കി​ൽ കോ​ക്ക​ന​ട്ട് മി​ൽ​ക്ക് പൌ​ഡ​ർ ഉ​പ​യോ​ഗി​ക്കാം)
3. അ​രി​ച്ചെ​ടു​ത്ത ശ​ർ​ക്ക​ര പാ​നി അ​ടു​പ്പി​ൽ വ​ച്ചു ചെ​റു​താ​യി തി​ള വ​രു​മ്പോ​ൾ അ​തി​ലേ​ക്കു തേ​ങ്ങാ​പ്പാ​ലും അ​രി​ച്ചു ചേ​ർ​ക്കു​ക. എ​ന്നി​ട്ട് അ​ടി​ക്കു പി​ടി​ക്കാ​ത്ത വി​ധ​ത്തി​ൽ ന​ന്നാ​യി ഇ​ള​ക്കു​ക.

4. അ​രി​പ്പൊ​ടി ക​ട്ട കെ​ട്ടാ​തെ അ​ൽ​പ്പം വെ​ള്ള​ത്തി​ൽ ഒ​ഴി​ച്ച് ക​ല​ക്കി മാ​റ്റി വ​യ്ക്കു​ക.
5. ശ​ർ​ക്ക​ര​യും തേ​ങ്ങാ​പ്പാ​ലും ചേ​ർ​ന്ന പാ​നി ന​ന്നാ​യി തി​ള​ച്ചു വ​ന്ന​തി​നു ശേ​ഷം തീ ​അ​ൽ​പ്പം കു​റ​ച്ച് വ​ച്ച​തി​നു ശേ​ഷം വെ​ള്ള​ത്തി​ൽ ക​ല​ക്കി വ​ച്ചി​രി​ക്കു​ന്ന അ​രി​പ്പൊ​ടി ചേ​ർ​ത്തു ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ചു മു​റു​ക്കം വ​രു​ത്തി​യെ​ടു​ക്കു​ക.

6. തീ ​കെ​ടു​ത്തി​യ ശേ​ഷം ഇ​തി​ലേ​ക്ക് ചു​ക്ക് , ജീ​ര​കം , ഏ​ല​ക്ക പൊ​ടി​ച്ച​ത് എ​ന്നി​വ ചേ​ർ​ക്കു​ക.
7. ചെ​റു​താ​യി അ​രി​ഞ്ഞ ചെ​റു​പ​ഴം ല​ഭ്യ​മാ​ണെ​ങ്കി​ൽ ചേ​ർ​ക്കു​ന്ന​തും ഉ​ചി​ത​മാ​ണ്.

അ​പ്പം മു​റി​ക്കു​ന്ന​ത്

പെ​സ​ഹാ​യു​ടെ പ​ള്ളി​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ട്ടി​ൽ എ​ത്തി കു​ടും​ബ പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷം കു​ടും​ബ​നാ​ഥ​ൻ ആ​ണ് പെ​സ​ഹാ അ​പ്പം മു​റി​ച്ചു പാ​ലി​ൽ മു​ക്കി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

നോ​ന്പ് എ​ടു​ത്തി​രി​ക്കു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കു​രി​ശ​പ്പം മു​റി​ച്ചു​ക​ഴി​ക്കു​ന്ന​ത്. പു​റ​ത്തു​ള്ള​വ​ർ​ക്കു ന​ൽ​കു​മ്പോ​ൾ കു​രി​ശു വ​യ്ക്കാ​തെ ഉ​ണ്ടാ​ക്കി​യ സാ​ധാ​ര​ണ അ​പ്പ​മാ​ണ് മു​റി​ച്ചു പാ​ലി​നൊ​പ്പം ന​ൽ‌​കു​ന്ന​ത്.

NRI

യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​ന്‍റെ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ന​ട​ക്കും. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ സെ​ന്‍റ് ബേ​സി​ല്‍ സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ശാ​ന പെ​രു​ന്നാ​ളി​ന് അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് തി​രു​മേ​നി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ച് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷയ്ക്കും ന​ട​ക്കു​ന്ന പെ​സ​ഹ പെ​രു​ന്നാ​ളി​നും തി​രു​മേ​നി നേ​തൃ​ത്വം ന​ല്‍​കും. കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​ക്കും.

സാ​ന്‍​ഹോ​സെ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍​ക്കും ഉ​യ​ര്‍​പ്പ് പെ​രു​ന്നാ​ളി​നും തി​രു​മേ​നി നേ​തൃ​ത്വം ന​ല്‍​കും.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് പള്ളിയിലെ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ​മാ​യ ജ​റു​സ​ലേം പ്ര​വേ​ശ​നം, പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​യ​ർ​ത്തെ​ഴു​ന്നേ​പ്പ് എ​ന്നി​വ അ​നു​സ്‌​മ​രി​ക്കു​ന്ന വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കു ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​രോ​ടൊ​പ്പം മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​വും പ്ര​വേ​ശി​ക്കു​ന്നു.

വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന ക്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യാ​യ മാ​ർ​ച്ച് 29ന് ​ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10ന് ​മ​ല​യാ​ള​ത്തി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ഇം​ഗ്ലീ​ഷി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

കൂ​ടാ​തെ രാ​വി​ലെ എ​ട്ടി​ന് വൈ​കു​ന്നേ​രം 5.30നും ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഏ​പ്രി​ൽ ര​ണ്ടി​ന് പെ​സ​ഹാ​വ്യാ​ഴാ​ഴ്ച, വൈ​കു​ന്നേ​രം 6.30ന് ​കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ദു​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. വൈ​കു​ന്നേ​രം ക​ഞ്ഞി​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ നാ​ലി​ന് ശ​നി​യാ​ഴ്ച 8.15ന് ​രാ​വി​ലെ ദുഃ​ഖ​ശ​നി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ഈ​സ്റ്റ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന​താ​ണ്.

NRI

ഡാ​ർ​വി​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്കം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും. ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 9.30ന് ​കു​രു​ത്തോ​ല വി​ത​ര​ണം പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.

തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വി.​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പു​ത്ത​ൻ​പാ​ന വാ​യ​ന​യും ന​ട​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് പെ​സ​ഹ വ്യാ​ഴം ശു​ശ്രൂ​ഷ​ക​ൾ, വൈ​കു​ന്നേ​രം ആ​റി​ന് കാ​ല് ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​ഘോ​ഷ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ, രാ​വി​ലെ എ​ട്ടി​ന് പീ​ഡാ​നു​ഭ​വ ച​രി​ത്ര വാ​യ​ന, ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി, കു​രി​ശു ചും​ബി​ക്ക​ൽ, നേ​ർ​ച്ച ക​ഞ്ഞി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​ത്ത​ൻ തി​രി വെ​ഞ്ച​രി​പ്പ്, പു​ത്ത​ൻ വെ​ള്ളം വ​ഞ്ചി​രി​പ്പ്, ഞാ​ന സ്നാ​ന വൃ​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.

ഉ​യി​ർ​പ്പ് തി​രു​ക​ർ​മ​ങ്ങ​ൾ ഏ​പ്രി​ൽ നാ​ലി​ന് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന എ​ന്നി​വ.

വി​കാ​രി ഫാ. ​ഡോ. ജോ​ൺ പു​തു​വ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ്, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

District News

അ​രു​വി​ത്തു​റ ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​വും 40-ാം വെ​ള്ളി ആ​ച​ര​ണ​വും

അ​രു​വി​ത്തു​റ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ങ്ങ​ൾ​ക്ക് 40-ാം വെ​ള്ളി​യോ​ടെ തു​ട​ക്ക​മാ​കും.​

40-ാം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30, 6.45, 8.00, 9.15 ,10.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലും വൈ​കുന്നേരം നാ​ലി​നും ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.​

അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30, 11.00, വൈ​കുന്നേരം 5.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ഫൊ​റോ​നാ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടു ​കൂ​ടി​യ കു​രി​ശി​ന്‍റെ വ​ഴി വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ എ​ട്ടു മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ 40-ാം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ർ​മ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് കി​ഴ​ക്കി​ന്‍റെ കാ​ൽ​വ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ മ​ല​യു​ടെ രാ​ജ​ശി​ല്പി റ​വ.ഫാ. തോ​മ​സ് ഓ​ലി​ക്ക​ലി​നെ ആ​ദ​രി​ക്കും.

മോ​ൺ റ​വ.ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് വ​ല്യ​ച്ച​ൻ മ​ല​യി​ൽ സ​ന്ദേ​ശം ന​ൽ​കും.​ 29ന് ​വി​പു​ല​മാ​യ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ആ​ച​ര​ണ​ങ്ങ​ൾ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.​ 30ന് രാ​വി​ലെ 6.30ന് ​ദൈ​വാ​ല​യ​ത്തി​ൽ പാ​ലാ രൂ​പ​താ പ്രോ​ട്ടോ​സി​ഞ്ച​ല്ലൂ​സ് മോ​ൺ റ​വ.ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.​

തു​ട​ർ​ന്ന് 40 മ​ണി ആ​രാ​ധ​ന ആ​രം​ഭി​ക്കും.​ ഏ​പ്രി​ൽ ഒന്നിന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ 40 മ​ണി ആ​രാ​ധ​ന സ​മാ​പി​ക്കും.​ ഏ​പ്രി​ൽ മൂന്നിന് ​അ​തി വി​പു​ല​മാ​യ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ങ്ങ​ൾ വ​ല്യ​ച്ച​ൻ മ​ല​യി​ൽ ന​ട​ക്കും.

രാ​വി​ലെ 11 മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ പാ​ന​വാ​യ​ന ഉ​ണ്ടാ​വും. വെ​ള്ളി​യാ​ഴ്ച​ത്തെ ഔ​ദ്യോ​ഗി​ക തി​രു​ക​ർ​മ​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​രു​വി​ത്തു​റ ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ലി​ന് ക​രു​ണ​യു​ടെ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി കു​രി​ശി​ന്‍റെ വ​ഴി ചൊ​ല്ലി വ​ല്യ​ച്ച​ൻ മ​ല​ക​യ​റും.

അ​രു​വി​ത്തു​റ ഫൊ​റോ​ന തീ​ർഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ റ​വ.ഫാ. ​ഷീ​ൻ പാ​ല​യ്ക്കാ​ത​ട​ത്തി​ലും വ​ല്ല്യ​ച്ച​ൻ മ​ല​യി​ൽ റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ലും സ​ന്ദേ​ശം ന​ൽ​കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏഴ് മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം ഉ​ണ്ടാ​വും.

40-ാം വെ​ള്ളി, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ നാ​ല് ഗ്രൗ​ണ്ടു​ക​ളി​ലാ​യി വാ​ഹ​ന പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം മ​ല​യ​ടി​വാ​ര​ത്തെ പാ​ർ​ക്കിംഗ് ഗ്രൗ​ണ്ടി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം.​

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച അ​രു​വി​ത്തു​റ സ്റ്റേ​ഡി​യ​ത്തി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ പാ​ലാ - ഭ​ര​ണ​ങ്ങാ​നം - കൊ​ണ്ടൂ​ർ - കോ​ള​ജ് റോ​ഡ് വ​ഴി അ​രു​വി​ത്തു​റ​യി​ലേ​ക്ക് വ​ൺ​വേ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം വ​ല്യ​ച്ച​ൻ മ​ല​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്കാ​യി കു​ടി​വെ​ള്ള മു​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Kerala

വി​ശു​ദ്ധ​ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് പ്ര​തി​ഷേ​ധാ​ര്‍​ഹം: സീ​റോ മ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: ഓ​​​ശാ​​​നഞാ​​​യ​​​ര്‍, പെ​​​സ​​​ഹാ​​​വ്യാ​​​ഴം, ഈ​​​സ്റ്റ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ.

ക്രൈ​​​സ്ത​​​വ​​​ വി​​​ശ്വാ​​​സി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഏ​​​റ്റ​​​വും പ​​​വി​​​ത്ര​​​മാ​​​യ വി​​​ശു​​​ദ്ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ലം​​​ഘ​​​ന​​​മാ​​​ണ്. ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മാ​​​യി​​​ട്ടാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​ത്.

ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്രാ​​​ര്‍​ഥ​​​നാ​​​ദി​​​ന​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഗൗ​​​വ​​​ര​​​മാ​​​യ വി​​​വേ​​​ച​​​ന​​​മാ​​​ണ്.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ഒ​​​രേ​​​പോ​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ര്യാ​​​ദ​​​ക​​​ള്‍​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ പി​​​ന്തി​​​രി​​​യ​​​ണം.

ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​ര​​​ങ്ങ​​​ളെ മാ​​​നി​​​ച്ചു​​​കൊ​​​ണ്ട് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Editorial

വി​​ശു​​ദ്ധ​​ വാ​​ര​​ത്തി​​ലെ​​ങ്കി​​ലും നി​​ന്ദി​​ക്ക​​രു​​ത്!

ദീ​​ർ​​ഘ​​വീ​ക്ഷ​​ണ​​മു​​ള്ള ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ൾ എ​​ല്ലാ മ​​ത​​ങ്ങ​​ളു​​ടെ​​യും പു​​ണ്യ​​ദി​​ന​​ങ്ങ​​ൾ അ​​വ​​രു​​ടേ​​തു മാ​​ത്ര​​മാ​​ക്കാ​​തെ പൊ​​തു അ​​വ​​ധി​​യാ​​ക്കി​​യ​​ത് പ​​ര​​സ്പ​​രം മ​​ന​​സി​​ലാ​​ക്കാ​​നും സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തെ ഊ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​നും സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ക്ഷേ, ക്രൈ​​സ്ത​​വ​​ർ വി​​ശു​​ദ്ധ​​വാ​​ര​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന ഓ​​ശാ​​ന മു​​ത​​ൽ ഈ​​സ്റ്റ​​ർ ​വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രി​​ശീ​​ല​​ന​​ങ്ങ​​ളും പ്ര​​വേ​​ശ​​നപ​​രീ​​ക്ഷ​​ക​​ളു​​മൊ​​ക്കെ കു​​ത്തി​​നി​​റ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ.

ഇ​​ത് എ​​ല്ലാ മ​​ത​​ങ്ങ​​ൾ​​ക്കും ഒ​​രു​​പോ​​ലെ ബാ​​ധ​​ക​​മാ​​കു​​ന്ന പ്ര​​ഖ്യാ​​പി​​ത മ​​തേ​​ത​​ര ന​​യ​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ല്ലാ​​വ​​ർ​​ക്കും സ്വീ​​കാ​​ര്യ​​മാ​​കു​​മാ​​യി​​രു​​ന്നു. പ​​ക്ഷേ, അ​​ത​​ല്ല കാ​​ണു​​ന്ന​​ത്. സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യി​​ൽ മ​​ത​​വും ഭ​​ര​​ണ​​കൂ​​ട​​വും ത​​മ്മി​​ലു​​ള്ള അ​​ക​​ലം ഏ​​റ്റ​​വും കു​​റ​​ച്ച സ​​ർ​​ക്കാ​​രാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. പ​​ക്ഷേ, എ​​ല്ലാ മ​​ത​​ങ്ങ​​ളെ​​യും ചേ​​ർ​​ത്തു​​നി​​ർ​​ത്തി​​യി​​ല്ല. അ​​ങ്ങ​​നെ​​യാ​​ണ് ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ മു​​ന്പി​​ല്ലാ​​ത്ത അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യി​​ലാ​​യ​​ത്. വി​​ശു​​ദ്ധ​​വാ​​ര​​ത്തെ വ​​ന്ദി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ബാ​​ധ്യ​​ത​​യൊ​​ന്നു​​മി​​ല്ല. പ​​ക്ഷേ, ദ​​യ​​വാ​​യി നി​​ന്ദി​​ക്ക​​രു​​ത്!

ര​​ണ്ടു ത​​ല​​ത്തി​​ലാ​​ണു കേ​​ന്ദ്ര​​തീ​​രു​​മാ​​നം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും മ​​റ്റൊ​​ന്നു ജീ​​വ​​ന​​ക്കാ​​രെ​​യും ബാ​​ധി​​ച്ചു. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​നപ​​രീ​​ക്ഷ (ജെ​​ഇ​​ഇ-​​മെ​​യി​​ൻ) ഈ​​സ്റ്റ​​ർ ദി​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​ശു​​ദ്ധ​ വാ​​ര​​ത്തി​​ലെ പ്ര​​ധാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​നാ​​ണ് ദേ​​ശീ​​യ പ​​രീ​​ക്ഷാ ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) തീ​​രു​​മാ​​നി​​ച്ച​​ത്. പെ​​സ​​ഹാവ്യാ​​ഴ​​മാ​​യ ഏ​​പ്രി​​ൽ ര​​ണ്ട്, ദുഃ​​ഖ​​ശ​​നിയാ​​യ ഏ​​പ്രി​​ൽ നാ​​ല്, ഈ​​സ്റ്റ​​ർ ദി​​വ​​സ​​മാ​​യ ഏ​​പ്രി​​ൽ അ​​ഞ്ച് തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന ദി​​ന​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷ. ഇ​​തി​​നു പു​​റ​​മേ ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ പേ​​പ്പ​​ർ ഒ​​ന്ന് (ബി​​ഇ, ബി​​ടെ​​ക്) ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

ബി​​ആ​​ർ​​ക്, ബി ​​പ്ലാ​​നിം​​ഗ് എ​​ന്നി​​വ​​യ്ക്കു​​ള്ള പേ​​പ്പ​​ർ ര​​ണ്ട് ഏ​​പ്രി​​ൽ ഏ​​ഴി​​ന് ന​​ട​​ത്തു​​മെ​​ന്നും എ​​ൻ​​ടി​​എ​​യു​​ടെ പ​​രീ​​ക്ഷാ സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ക്രൈ​​സ്ത​​വ​​രാ​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കി​​യ​​ത് ഓ​​ശാ​​നഞാ​​യ​​റാ​​ഴ്ച​​യാ​​ണ്. അ​​ന്നാ​​ണ് നി​​യ​​മ​​സ​​ഭാ തെര​​ഞ്ഞെ​​ടു​​പ്പ് ജോ​​ലി​​ക​​ൾ​​ക്കു​ള്ള പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ, ഫ​​സ്റ്റ് പോ​​ളിം​​ഗ് ഓ​​ഫീ​​സ​​ർ എ​​ന്നി​​വ​​ർ​​ക്ക് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന ആ​​ദ്യ​​ഘ​​ട്ട പ​​രി​​ശീ​​ല​​നം സ​​മാ​​പി​​ക്കു​​ന്ന​​ത്. 24 മു​​ത​​ൽ 29 വ​​രെ സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ പ​​രി​​ശീ​​ല​​നകേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണം.

എ​​ല്ലാ​​വ​​രു​​ടെ​​യും സൗ​​ക​​ര്യ​​ം മാ​​നി​​ച്ച് ഞാ‍‍‍​യ​​റാ​​ഴ്ച പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കു​​ന്ന​​ത് ആ​​ദ്യ​​മ​​ല്ല. പ​​ക്ഷേ, ഓ​​ശാ​​ന​​യും ഈ​​സ്റ്റ​​റും ഉ​​ൾ​​പ്പെ​​ടെ വി​​ശു​​ദ്ധ​​ വാ​​ര​​ത്തി​​ലെ പ്ര​​ധാ​​ന ദി​​ന​​ങ്ങ​​ളെ​​ല്ലാം ക്രൈ​​സ്ത​​വ​​ർ​​ക്ക് ഉ​​ൾ​​പ്പെ​​ടെ ഇ​​ത്ത​​വ​​ണ വി​​ല​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഈ​​സ്റ്റ​​റും ക്രി​​സ്മ​​സും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക്രൈ​​സ്ത​​വ വി​​ശേ​​ഷ​​ദി​​ന​​ങ്ങ​​ളെ സം​​ഘ​​പ​​രി​​വാ​​ർ ക​​ലു​​ഷി​​ത​​മാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​തി​​ന്‍റെ മ​​റ്റൊ​​രു പ​​തി​​പ്പാ​​ക​​രു​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ ക്രി​​സ്മ​​സി​​ന് രാ​​ജ്യ​​മെ​​ങ്ങും, പ്ര​​ത്യേ​​കി​​ച്ച് ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് അ​​പ്ര​​ഖ്യാ​​പി​​ത വി​​ല​​ക്കാ​​യി​​രു​​ന്നു. എ​​ല്ലാ മ​​ത​​ങ്ങ​​ൾ​​ക്കും ഒ​​രേ അ​​വ​​കാ​​ശ​​മു​​ള്ള രാ​​ജ്യ​​ത്ത് ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ൾ അ​​ക്ര​​മോ​​ത്സു​​ക​​രാ​​യ തീ​​വ്ര​​ഹി​​ന്ദു​​ത്വ​​ർ അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തി​​യ​​തും അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട​​തും സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ക​​ൺ​​മു​​ന്നി​​ലാ​​യി​​രു​​ന്നു.

ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും, സ്നേ​​ഹ​​ഗീ​​ത​​ങ്ങ​​ൾ പാ​​ടു​​ന്ന ക​​രോ​​ൾ​​ സം​​ഘ​​ങ്ങ​​ൾ​​പോ​​ലും പു​​റ​​ത്തി​​റ​​ങ്ങ​​രു​​തെ​​ന്നാ​​യി​​രു​​ന്നു വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ളു​​ടെ തിട്ടൂ​​രം. സ​ന്യ​സ്ത​ർ ഉ​ൾ​പ്പെ​ടെ എ​ത്ര​യോ പേ​ർ ഹി​ന്ദു​ത്വ​വി​ചാ​ര​ണ​യ്ക്കും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​യി? ഇ​തൊ​ക്കെ​യും ന്യാ​​യീ​​ക​​രി​​ക്കാ​​ൻ ഏ​​താ​​നും ക്രൈ​​സ്ത​​വ​​രും ഉ​​ണ്ടാ​​യി. വ​​ർ​​ഗീ​​യ​​ബാ​​ന്ധ​​വം എ​​ത്ര ഹീ​​ന​​മാ​​യി​​ട്ടാ​​ണ് മ​​സ്തി​​ഷ്ക​​പ്ര​​ക്ഷാ​​ള​​നം ന​​ട​​ത്തു​​ന്ന​​ത്! ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ൽ വാ​​ജ്‌​​പേ​​യി ജ​​ന്മ​ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ജീ​​വ​​ന​​ക്കാ​​ർ എ​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ലോ​​ക് ഭ​​വ​​ൻ ക​​ൺ​​ട്രോ​​ള​​ർ സ​​ർ​​ക്കു​​ല​​ർ അ​​യ​​ച്ച​​ത് ക​​ഴി​​ഞ്ഞ ക്രി​​സ്മ​​സി​​നാ​​ണ്. വി​​വാ​​ദ​​മാ​​യ​​തോ​​ടെ നി​​ർ​​ബ​​ന്ധ​​മി​​ല്ലെ​​ന്നു തി​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളു​ടെ നി​സം​ഗ​ത​യും മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷവി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളു​മൊ​ക്കെ രാ​ജ്യ​ത്തെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ത്തി​ട്ടു​ണ്ട്. ഈ ​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​ർ​ക്കാ​രി​നു ദു​രു​ദ്ദേ​ശ്യ​മി​ല്ലെ​ന്നു വാ​ദി​ച്ചാ​ലും, വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണ​​ത്തി​​ൽ ക്രൈ​​സ്ത​​വ​​ർ​​ക്കു പ​​ങ്കെ​​ടു​​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​കു​​ന്ന​​ത് ആ​​ശ​​ങ്ക​​യു​​ണ​​ർ​​ത്തു​​ന്നു. കാ​​ര​​ണം, ഇ​ത്ത​രം ന​​ട​​പ​​ടി​​ക​​ൾ ചി​​ല പു​​ണ്യ​​ദി​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ ബാ​​ധ​​ക​​മാ​​കു​​ന്നു​​ള്ളൂ. സം​​ഘ​​പ​​രി​​വാ​​റി​​നും ബി​​ജെ​​പി​​ക്കും അ​​നു​​ഭാ​​വി​​ക​​ൾ​​ക്കും​ മാ​​ത്രം ബോ​​ധ്യ​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ല​​ല്ല ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കേ​​ണ്ട​​ത്. പ്ര​​വേ​​ശ​​നപ​​രീ​​ക്ഷ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രി​​ശീ​​ല​​ന തീ​​യ​​തി​​ക​​ളി​​ലെ തീ​​രു​​മാ​​നം മ​​തേ​​ത​​ര​​ത്വ​​ത്തെ​​യ​​ല്ല മ​​താ​​ധി​​ഷ്ഠി​​ത ചി​​ന്ത​​ക​​ളെ​​യാ​​ണു പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​തെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ് സ​​ർ​​ക്കാ​​ർ തി​​രു​​ത്ത​​ണം. ക്രൈ​​സ്ത​​വ​​രെ​​യും ഈ​​സ്റ്റ​​ർ ആ​​ച​​ര​​ണ​​ത്തി​​ലും ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്ന ഇ​​ത​​ര​​ മ​​ത​​സ്ഥ​​രെ​​യും മാ​​നി​​ക്ക​​ണം.

ന​​മ്മു​​ടേ​​തു മ​​തേ​​ത​​ര രാ​​ജ്യ​​മാ​​ണ്. ന​​മു​​ക്ക് നി​​രീ​​ശ്വ​​ര​​വാ​​ദി​​ക​​ളും മ​​ത​​വി​​ശ്വാ​​സി​​ക​​ളു​​മാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ, മ​​തേ​​ത​​ര​​ത്വം അ​​വ​​ർ​​ക്കു ജീ​​വ​​വാ​​യു​​വാ​​യി​​രു​​ന്നു. ആ ​​സ​​മീ​​പ​​നം ജ​​നാ​​ധി​​പ​​ത്യ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തി​​യി​​ട്ടേ​​യു​​ള്ളൂ. എ​​ന്തി​​നാ​​ണ് അ​​തി​​നെ നി​​ന്ദി​​ക്കു​​ക​​യും ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന​​ത്? എ​​ല്ലാ വി​​ശേ​​ഷ​​ദി​​വ​​സ​​ങ്ങ​​ളും ഹി​​ന്ദു​​വെ​​ന്നോ മു​​സ്‌​​ലി​മെ​​ന്നോ ക്രൈ​​സ്ത​​വ​​രെ​​ന്നോ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ആ​​ച​​രി​​ക്കു​​ന്ന നാ​​ടി​​നെ ഓ​​രോ തു​​രു​​ത്തു​​ക​​ളി​​ലേ​​ക്കു ചു​​രു​​ക്ക​​രു​​ത്. കേ​​ര​​ള​​ത്തി​​ലെ ബി​​ജെ​​പി നേ​​താ​​ക്ക​​ളും സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ എ​ല്ലാ​വ​രും ചി​​ന്തി​​ക്കേ​​ണ്ട കാ​​ര്യ​​മ​​ല്ലേ ഇ​​ത്‍?

National

വിശുദ്ധ വാരത്തിൽ ജെഇഇ മെയിൻ പരീക്ഷ

ന്യൂഡ​ൽ​ഹി: എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ (ജെ​ഇ​ഇ-​മെ​യി​ൻ) ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി​ശു​ദ്ധ​ വാ​ര​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം.

പെ​സ​ഹാ വ്യാ​ഴ​മാ​യ ഏ​പ്രി​ൽ ര​ണ്ട്, ദുഃ​ഖ​ശ​നി ദി​വ​സ​മാ​യ ഏ​പ്രി​ൽ നാ​ല് , ഈ​സ്റ്റ​ർ ദി​വ​സ​മാ​യ ഏ​പ്രി​ൽ അ​ഞ്ച് തു​ട​ങ്ങി വി​ശു​ദ്ധ ​വാ​ര​ത്തി​ലെ പ്ര​ധാ​ന ദി​ന​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​മാ​സം ആ​ദ്യം ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി (എ​ൻ​ടി​എ) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇ​തി​നു പു​റ​മേ ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ൽ പേ​പ്പ​ർ ഒ​ന്ന് (ബി​ഇ, ബി​ടെ​ക്) ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​ആ​ർ​ക്, ബി ​പ്ലാ​നിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള പേ​പ്പ​ർ ര​ണ്ട് ഏ​പ്രി​ൽ ഏ​ഴി​ന് ന​ട​ത്തു​മെ​ന്നും എ​ൻ​ടി​എയു​ടെ പ​രീ​ക്ഷ സ​മ​യ​ക്ര​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


നേ​ര​ത്തേ ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു എ​ൻ​ടി​എ അ​റി​യി​ച്ച​ത്.

Kerala

മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ ധ്യാ​നം

ആ​​​​​ലു​​​​​വ: വി​​​​​ശു​​​​​ദ്ധ വാ​​​​​ര​​​​​ത്തി​​​​​ൽ മം​​​​​ഗ​​​​​ല​​​​​പ്പു​​​​​ഴ സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ല്മാ​​​​​യ ധ്യാ​​​​​നം ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നി​​​​​ന് ആ​​​​​രം​​​​​ഭി​​​​​ക്കും.

റി​​​​ഡം​​​​പ്റ്റ​​​റി​​​സ്റ്റ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹം പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​​പോ​​​​​ളി ക​​​​​ണ്ണ​​​​​ന്പു​​​​​ഴ​​​​​യാ​​​​​ണ് ധ്യാ​​​​​നം ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലു​​​​​ള്ള ധ്യാ​​​​​നം പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്കാ​​​​​യാ​​​​​ണു സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും താ​​​​​മ​​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​​രു​​​​​ക്കും.

സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക്‌​​​ട​​​ർ ഫാ. ​​​​​ഡോ. സ്റ്റാ​​​​​ൻ​​​​​ലി പു​​​​​ൽ​​​​​പ്ര​​​​​യി​​​​​ൽ, പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഡോ. ​​​​​ജോ​​​​​സ് പോ​​​​​ൾ, കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന പ്രൊ​​​​​ഡ​​​​​ക്‌​​​ടി​​​​​വി​​​​​റ്റി കൗ​​​​​ൺ​​​​​സി​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റാ​​​​​യി​​​​​രു​​​​​ന്ന എ.​​​​​പി. ജോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി​​​​​യാ​​​​​ണ് ധ്യാ​​​​​നം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ധ്യാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ഈ​​​​മാ​​​​സം 27ന് ​​​​​മു​​​​​മ്പ് https://tinyurl.com/Mangalappuzha2026 എ​​​​​ന്ന ഓ​​​​​ൺ​​​​​ലൈ​​​​​ൻ ലി​​​​​ങ്കി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​ണം. ഫോൺ: 94476 05168.

Kerala

വടവാതൂർ സെമിനാരിയിൽ വിശുദ്ധവാര ധ്യാനം

കോ​​​ട്ട​​​യം: വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും അ​​​ല്മാ​​​യ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​വ​​​രാ​​​റു​​​ള്ള വാ​​​ർ​​​ഷി​​​ക വി​​​ശു​​​ദ്ധ​​​വാ​​​ര ധ്യാ​​​നം ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​മു​​​ത​​​ൽ നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ന​​​ട​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നി​​​ച്ചു താ​​​മ​​​സി​​​ക്കാനു​​​ള്ള സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എം​​​എ​​​സ്എ​​​ഫ്എ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. ഏ​​​ബ്ര​​​ഹാം വെ​​​ട്ടു​​​വേ​​​ലി​​​ൽ ധ്യാ​​​നം ന​​​യി​​​ക്കും.

ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഫോ​​​ൺ: 94 47050284.

NRI

ഹി​ൽ​ഡേ​ഴ്സ്ഹൈ​യിം രൂ​പ​ത​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു

 

ഹാ​ന്നോ​വ​ർ: വ​ലി​യ നോ​മ്പു​കാ​ല​ത്തി​ന്‍റെ പു​ണ്യ​ദി​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി ഹി​ൽ​ഡേ​ഴ്സ്ഹൈ​യിം രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചു.

ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ - മ​ര​ണ - ഉ​ഥാ​ന ര​ഹ​സ്യ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നും ജീ​വി​ത ന​വീ​ക​ര​ണം പ്രാ​പി​ക്കാ​നു​മാ​യി വി​ശ്വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ​മ​ല​ബാ​ർ ചാ​പ്ല​യി​നും കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​സി​റി​യ​ക് ച​ന്ദ്രം​കു​ന്നേ​ൽ എം​എ​സ്ടി, പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​ലി​യ നോ​മ്പു​കാ​ല ഒ​രു​ക്ക തി​രു​ക്ക​ർ​മ​ങ്ങ​ൾ:

മാ​ർ​ച്ച് 07 (ശ​നി): ബ്രൗ​ൺ​ഷ്വൈ​ഗ് (Braunschweig) St. Laurentius പ​ള്ളി​യി​ൽ 15:00 മു​ത​ൽ 20:00 വ​രെ കു​മ്പ​സാ​രം, ആ​രാ​ധ​ന, വി. ​കു​ർ​ബാ​ന.

മാ​ർ​ച്ച് 14 (ശ​നി): ഹാ​നോ​വ​ർ (Hannover) St. Martin പ​ള്ളി​യി​ൽ 16:00 മു​ത​ൽ 21:00 വ​രെ കു​മ്പ​സാ​രം, കു​രി​ശി​ന്റെ വ​ഴി, ആ​രാ​ധ​ന, ദൈ​വ​വ​ച​ന പാ​രാ​യ​ണം.

മാ​ർ​ച്ച് 17 (ചൊ​വ്വ): ലാ​റ്റ്‌​സ​ൻ (Laatzen) St. Mathilde പ​ള്ളി​യി​ൽ 16:00 മു​ത​ൽ 20:00 വ​രെ കു​മ്പ​സാ​രം, വി​യാ​സ​ക്ര, ആ​രാ​ധ​ന.

മാ​ർ​ച്ച് 21 (ശ​നി): ഗ്യോ​ട്ടിം​ഗ​ൻ (Göttingen) സെന്‍റ് പൗ​ലൂ​സ് (St. Pauls) പ​ള്ളി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 14:30 മു​ത​ൽ 19:00 വ​രെ കു​മ്പ​സാ​രം, ആ​രാ​ധ​ന, വി. ​കു​ർ​ബാ​ന, അ​നു​ഭ​വ പ​ങ്കു​വയ്ക്ക​ൽ.

നോ​മ്പു​കാ​ല ധ്യാ​നം (മാ​ർ​ച്ച് 26 - 28): ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ മാ​ർ​ച്ച് 26 വ്യാ​ഴം മു​ത​ൽ 28 ശ​നി വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് 15:00 മു​ത​ൽ 19:30 വ​രെ പ്ര​ത്യേ​ക നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.

റ​വ. ഡോ. ​ജി​ജോ പെ​രു​വ​ള്ളി​ൽ വി​സി & ടീം ​ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ: ഓ​ശാ​ന ഞാ​യ​ർ (മാ​ർ​ച്ച് 29): 17:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ തി​രു​ക്ക​ർ​മങ്ങ​ൾ, വി. ​കു​ർ​ബാ​ന, അ​ഗാ​പ്പെ.

പെ​സ​ഹാ വ്യാ​ഴം (ഏ​പ്രി​ൽ 02): 20:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി. ​കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ.

ദുഃ​ഖ​വെ​ള്ളി (ഏ​പ്രി​ൽ 03): 15:00 P.M. - ലാ​റ്റ്‌​സ​ൻ സെ​ന്‍റ് മ​തി​ൽ​ഡെ (St. Mathilde) പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ തി​രു​ക്ക​ർമങ്ങ​ൾ.

ദുഃ​ഖ​ശ​നി / ഉ​യി​ർ​പ്പ് തി​രു​നാ​ൾ (ഏ​പ്രി​ൽ 04): 17:00 P.M. - ഗ്യോ​ട്ടിം​ഗ​ൻ (Göttingen, St. Vinzenz-Kirche) ഉ​യി​ർ​പ്പ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ.

ഉ​യി​ർ​പ്പ് ഞാ​യ​ർ (ഏ​പ്രി​ൽ 05): 17:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ വി. ​കു​ർ​ബാ​ന.

ഉ​യി​ർ​പ്പ് തി​ങ്ക​ൾ (ഏ​പ്രി​ൽ 06): 11:00 A.M. - ഹാ​നോ​വ​ർ സെ​ന്‍റ് മാ​ർ​ട്ടി​ൻ (St. Martin) പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന, അ​ഗാ​പ്പെ.

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്: ധ്യാ​ന സ​മാ​പ​ന​ത്തി​ൽ ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​താ​ത് സ്ഥ​ല​ത്തെ പ്ര​തി​നി​ധി​ക​ളെ മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ജോ​ൺ​സ​ൺ (Burgdorf): 0176 567 805 34, ലി​സെ​ൺ വ​ർ​ഗീ​സ് (Laatzen): 0176 436 286 81, സി​ജോ ജോ​സ് (Hannover): 0179 436 02 68, നോ​ബി​ൻ സാ​ലോ​സ് (Göttingen): 0152 277 401 98.

സ്തോ​ത്ര​കാ​ഴ്ച​ക​ൾ ധ്യാ​ന ചെ​ല​വു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രും ഓ​ശാ​ന​യി​ലെ കൊ​ഴു​ക്ക​ട്ട, പെ​സ​ഹാ അ​പ്പം എ​ന്നി​വ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​രും പ​ള്ളി ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സി​റി​യ​ക് ച​ന്ദ്രം​കു​ന്നേ​ൽ എം​എ​സ്ടി ഫോ​ൺ: 05121 / 755 1685 - മൊ​ബൈ​ൽ: 0151 51567739.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ​യി​ലെ വി​ശു​ദ്ധ​വാ​ര ക​ർ​മ​ങ്ങ​ൾ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ (2026) വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം അ​റി​യി​ച്ചു.

യേ​ശു​ക്രി​സ്തു​വിന്‍റെ പീ​ഡാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും തി​രു​വു​ഥാ​ന​വും അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര ച​ട​ങ്ങു​ക​ളി​ലേ​ക്ക് വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലും വി​ശ്വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം

ഓ​ശാ​ന ഞാ​യ​ർ (മാ​ർ​ച്ച് 29): വി​ശു​ദ്ധ വാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 7:30ന് ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

രാ​വി​ലെ 10:30ന് ​ഇം​ഗ്ലീ​ഷി​ലും വൈ​കു​ന്നേ​രം 7.30ന് ​മ​ല​യാ​ള​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രു​ത്തോ​ല വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ, വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പെ​സ​ഹാ വ്യാ​ഴം (ഏ​പ്രി​ൽ 2): വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ​യും പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും സ്ഥാ​പ​ന​ത്തെ അ​നു​സ്മ​രി​ക്കു​ന്ന പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് ​ഇം​ഗ്ലീ​ഷി​ലും ഏഴിന് ​മ​ല​യാ​ള​ത്തി​ലും തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. തി​രു​ക്ക​ർ​മങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​വി​നെ അ​നു​ക​രി​ച്ച് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

പീ​ഡാ​നു​ഭ​വ വെ​ള്ളി (ഏ​പ്രി​ൽ 3): ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഇം​ഗ്ലീ​ഷി​ൽ പീ​ഡാ​നു​ഭ​വ വാ​യ​ന​യും തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ക്കും. വൈ​കു​ന്നേ​രം 5.45ന് ​മ​ല​യാ​ള​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ര്‍​ന്ന് ഏഴിന് ​പീ​ഡാ​നു​ഭ​വ വെ​ള്ളി ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

 

Latest News

Corehub Up